നിവിൻപോളി-അൽഫോൺസ്പുത്രൻ കൂട്ടുകെട്ടിൽ എത്തി സൂപ്പർഹിറ്റായ ചിത്രമായിരുന്നു പ്രേമം. അതിൽ നിവിൻ പോളിയുടെ കഥാപാത്രം കോളേജിൽ പഠിക്കുമ്പോഴുള്ള പ്രണയിനിയായി എത്തിയ കഥാപാത്രമായിരുന്നു മലർ മിസ്. പ്രേമം കണ്ടിറങ്ങിയവരാരും മലർ മിസിനെയും അത് അവതരിപ്പിച്ച സായ് പല്ലവിയെന്ന സുന്ദരിയെയും മറന്നുകാണില്ല. മലർമിസ് എന്ന ഒരൊറ്റ കഥാപാത്രം അവർക്ക് തെന്നിന്ത്യയിൽ വലിയ അവസരങ്ങളാണ് നൽകിയത്.
തെന്നിന്ത്യൻ സിനിമാലോകത്ത് വിവിധഭാഷകളിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സായ് പല്ലവി. ഇപ്പോഴിതാ അമരൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയിരിക്കുകയാണ് താരസുന്ദരി. മലയാളം ശരിയായി സംസാരിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്നും അവർ പറഞ്ഞു. അമരൻ സിനിമയിൽ തന്റെ കഥാപാത്രം നന്നായി തമിഴ് സംസാരിക്കുന്ന മലയാളി പെൺകുട്ടിയുടേതാണെന്നും ഈ കഥാപാത്രത്തെ കൃത്യമായി അവതരിപ്പിക്കാൻ 30 ദിവസമെടുത്തുവെന്നും അവർ പറഞ്ഞു.
മലയാളത്തിൽ സംസാരിക്കാൻ എനിക്ക് പേടിയായിരുന്നു. പെർഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും തോന്നിയിരുന്നു. തെറ്റ് പറഞ്ഞാൽ മലയാളികൾക്ക് വിഷമമാവുമോ എന്ന ഭയമായിരുന്നു. എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ആളുകൾ എന്നെ കാണാൻ വന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
Discussion about this post