ന്യൂഡൽഹി: രാജ്യത്തെ റെയിൽ വേ മേഖലയുടെ വളർച്ച ഇപ്പോൾ ദ്രുതഗതിയിലാണ്. പണ്ടുകാലത്ത് ട്രെയിൻ യാത്രകളെ കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ടായിരുന്ന പല ആശങ്കകളും ഇപ്പോൾ മാറിക്കഴിഞ്ഞു. ട്രെയിൻ ഗതാഗത മേഖലകളിലെ വികസനം തന്നെയാണ് ഇതിന് കാരണം.
ഇപ്പോഴിയാ ഇന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ മികച്ച അനുഭവങ്ങളെ കുറിച്ചുള്ള ഒരു വിദേശ വനിതയുടെ വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യയിലെ ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റി’ലെ യാത്രയെ കുറിച്ചാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ഷെഫും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ സാറാ ടോഡിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേ പിടിച്ചു പറ്റിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലൂടെയുള്ള ട്രെയിൻ യാത്രയെ കുറിച്ചുള്ളതാണ് വീഡിയോ. വീഡിയോയിൽ ട്രെയിനിനുള്ളിലെ സൗകര്യങ്ങളും മറ്റ് സജീകരണങ്ങളുമെല്ലാം വിശദീകരിച്ചിരിക്കുന്നു. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിനോടകം തന്നെ മൂന്ന് മില്യണിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഭക്ഷണശാലകൾ, ബാർ, ബിസിനസ് മീറ്റിംഗ് സെന്റർ, ജിം, വെൽനസ് സ്പാ എന്നിവയെല്ലാം ഉൾപ്പെട്ട ആഡംബര ട്രെയിൻ ആണ് ‘ഗോൾഡൻ ചാരിയറ്റ്. 26 ട്വിൻ ബെഡ് കാബിനുകൾ ഇതിൽ ഒരുക്കിയിരിക്കുന്നു. ഇതിനോടൊപ്പം 17 ഡബിൾ ബെഡ് കാബിനുകളും വിഭിന്ന ശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേകം കാബിനും ഇതിലുണ്ട്.
രണ്ട് റസ്റ്റോറന്റുകളാണ് ട്രെയിനിൽ ഉള്ളത്. യാത്രക്കാർക്കായി വൈഫൈയും സജീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു രാത്രിക്ക് 61000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അഞ്ച് മുതൽ 12 വയസ് വരെയുള്ള യാത്രക്കാരിൽ നിന്നും ഈ ടിക്കറ്റ് ചാർജിന്റെ പകുതി നിരക്കായിരിക്കും ഈടാക്കുക. റെയിൽ വേ സ്റ്റേഷനിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എസി ബസ് യാത്ര, പ്രവേശന ടിക്കറ്റ്, യാത്രയ്ക്കിടയിലെ ഭക്ഷണം, എന്നിവയെല്ലാം ഈ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ ചരിത്രപരമായ ക്ഷേത്രങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഗോൾഡൻ ചാരിറ്റിലെ യാത്ര നൽകുന്നതെന്ന് സാറ ടോഡ് പറയുന്നു. സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് ഈ യാത്ര നമുക്ക് സമ്മാനിക്കുന്നതെന്നും യുവതി പറയുന്നു.
Discussion about this post