പല്ലുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ എഴുപത്തിയെട്ടുകാരന് പരിശോധനയ്ക്കൊടുവില്‍ അര്‍ബുദം സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല്ലുവേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു. ഇദ്ദേഹം പല്ല് എടുത്തുമാറ്റിയതിനുപിന്നാലെ താടിയെല്ലിന്റെ ഭാഗത്ത് നീരുവച്ചുതുടങ്ങി. ഇതിന് പിന്നാലെ നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് വയോധികന് പ്രോസ്റ്റേറ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്.
പ്രോസ്റ്റേറ്റ് കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാ?ഗങ്ങളിലേക്കുകൂടി വ്യാപിച്ച മെറ്റാസ്റ്റേറ്റിക് പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്ന അവസ്ഥയായിരുന്നു വയോധികന്റേതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഓറല്‍ സര്‍ജനായ ഡോ. ആന്‍ഡ്രെ ബോസിക് പറഞ്ഞു.
ഇത്തരം കാന്‍സര്‍ സാധാരണ താടിയെല്ലിനെ ബാധിക്കുക അപൂര്‍വമാണ്. എന്നാല്‍ അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ അര്‍ബുദം വ്യാപിച്ചുവെന്നതിന്റെ സൂചനയാണെന്നും ഡോക്ടര്‍ പറഞ്ഞു.
താടിയെല്ലില്‍ തുടര്‍ച്ചയായി നീര്, വേദന, പല്ല് കാരണമില്ലാതെ കൊഴിഞ്ഞുപോവുക തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. അപൂര്‍വ്വം ചിലരില്‍ താടിയെല്ലില്‍ തരിപ്പും അനുഭവപ്പെടാം
.
എങ്ങനെ കണ്ടെത്താം
പി.എസ്.എ. ടെസ്റ്റും ശാരീരിക പരിശോധനകള്‍ വഴിയും പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടെത്താം. 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി പി.എസ്.എ. ടെസ്റ്റു ചെയ്യുന്നത് സാധാരണമാണ്. ടെസ്റ്റ് റിസള്‍ട്ടില്‍ അസ്വാഭാവികതയുള്ളവര്‍ കൂടുതല്‍ പരിശോധന നടത്തണം.
കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി കാണുന്നു.
Discussion about this post