കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രശംസിച്ച് ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാനാണെന്ന് നസീറുദ്ദീൻ ഷാ പറഞ്ഞു. മലയാള സിനിമയുടെ ഭാഗ്യമാണതന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ലിറ്ററേച്ചൽ ഫെസ്റ്റിവലിൽ (കെ.എൽ.എഫ്) പങ്കെടുക്കാൻ കേരളത്തിൽ എത്തിയപ്പോഴായിരുന്നു നടന്റെ വാക്കുകൾ.
മോഹൻലാലും മമമൂട്ടിയും പുതിയ സംവിധായകർക്കൊപ്പം ചെറിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പോലും ഭാഗമാകുന്നു. ഇത്രയും വലിയ താരങ്ങൾ ഇങ്ങനെ ചെറിയ സിനിമകൾ പോലും ചെയ്യുന്നത് ഇന്ത്യയിൽ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കൊപ്പം പൊന്തമാടയിൽ അഭിനയിച്ചതിന്റെ അനുഭവവും നസീറുദ്ദീൻ ഷാ പങ്കുവച്ചു.
നസീറൂദ്ദീൻ ഷാ അഭിനയിച്ച ഏക മലയാളം സിനിമയാണ് ടി വി ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാട. ചിത്രത്തിന് നാല് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
Discussion about this post