മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യറായ് ബച്ചന് രംഗത്ത്. രാജ്യത്തിനുവേണ്ടി പ്രധാനമന്ത്രിയെന്തല്ലാമാണ് ചെയ്യുന്നതെന്ന് ഐശ്വര്യറായ് ചോദിച്ചു. രാഷ്ട്രനിര്‍മാണം എളുപ്പമുള്ള കാര്യമല്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി എന്തൊക്കെയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നായിരുന്നു ഇടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യറായിയുടെ പ്രതികരണം.
രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ അവര്‍ ഭാര്യ, അമ്മ, മകള്‍ ഇതിനെല്ലാം അപ്പുറം രാജ്യത്തെ പൗര എന്നീ നിലകളില്‍ താനിപ്പോള്‍ സംതൃപ്തയാണ്. ‘സര്‍ബ്ജിത്’ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഐശ്വര്യ പങ്കുവച്ചു. സരബ്ജിത് സിംഗ് പാകിസ്ഥാനിലെ ജയിലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാധാരണക്കാരന്റെ ശബ്ദമായി മാധ്യമങ്ങള്‍ മാറുന്നതെങ്ങനെയെന്ന് ലോകം കണ്ടുവെന്നും ഐശ്വര്യ നിരീക്ഷിച്ചു.
Discussion about this post