ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ സമുഹമാധ്യമത്തില്‍ ബ്രാഹ്മണവിരുദ്ധ പരാമര്‍ശം നടത്തിയ ദളിത് നേതാവിനെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി പുറത്താക്കി. ഫെയ്സ്ബുക്കില്‍ ബ്രാഹ്മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട സഞ്ജയ് ഭാരതിക്കെതിരെയാണ് മായാവതി അച്ചടക്കനടപടി സ്വീകരിച്ചത്. അുത്ത വര്‍ഷം യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബ്രാഹ്മണ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് മായാവതിയുടെ നടപടി.
അതേമസയം താന്‍ ബ്രാഹ്മണ വിരുദ്ധ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടിട്ടില്ലെന്ന് ഭാരതി പറഞ്ഞു. വിവാദ പോസ്റ്റ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റാരോ ഇടുകയായിരുന്നുവെന്നും ഭാരതി പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനയില്‍ ഒരു വിഭാഗം ബിഎസ്പി നേതാക്കള്‍ക്കും പങ്കുണ്ടെന്നും ഭാരതി ആരോപിച്ചു. ബിഎസ്പിയുടെ തുടക്കകാലം മുതല്‍ പാര്‍ട്ടിയിലുള്ള നേതാവാണ് ഭാരതി.
Discussion about this post