ജിഷയുടെ കൊലയാളിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളിലേക്ക് സംഘടിത ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആസാം സ്വദേശിയായ അമിയുര്‍
ഉല് ഇസ്ലാമിന്റെ അറസ്റ്റിനെ തുടര്‍ന്ന് മുസ്ലിങ്ങളായ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിതമായും, ഒറ്റക്കെട്ടായും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന സൂചന.
പെരുമ്പാവൂരില്‍ മുന്‍പും ഇതരസംസ്ഥാന തൊഴിലാളികളും സ്വദേശികളും തമ്മില്‍ ചില സംഘര്‍ഷം ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് മുതലെടുക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഒരു കലാപത്തിനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെയാണ് പോലിസ് വകുപ്പ് കാണുന്നത്. മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ പോലിസ് സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ആലുവയില്‍ ചേര്‍ന്ന പോലിസ് ഉന്നതതലയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് സൂചന.
ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിത രീതികളും മറ്റും പെരുമ്പാവൂരില്‍ വലിയ സാമൂഹ്യപ്രശ്നമായി മാറിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവര്‍ മതം ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ കൂട്ടമായാണ് പെരുമ്പാവൂരില്‍ താമസിക്കുന്നത്. ഇവര്‍ പരസ്പരം മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ചില തര്‍ക്കങ്ങളും ഒറ്റപ്പെട്ട സംഘര്‍ഷവും ഉണ്ടാവാറുണ്ട്. അവരുടെ നാട്ടിലുള്ള ചില പ്രശ്നങ്ങള്‍ വരെ ഇവിടെ സംഘര്‍ഷത്തിലേക്ക് എത്താറുണ്ടെന്നാണ് നാട്ടുകാരും പോലിസും പറയുന്നത്. ഇവര്‍ പരസ്പരം ഉള്ള വൈരാഗ്യവും വലിയ സംഘര്‍ഷത്തിലേക്ക് വഴിവെക്കാറുണ്ട്. എന്നാല്‍ പോലിസ് ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പെരുമ്പാവൂരിലെ വിവിധ ഫര്‍ണീച്ചര്‍ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച യാതൊരു വിശദാംശങ്ങളും ലഭ്യമല്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോലും ഇവരുടെ പേരോ മേല്‍വിലാസമോ ഇല്ല. ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ മരക്കമ്പനികളുടെ മറ്റും ഉടമകളെയും , തൊഴിലാളികളെ എത്തിക്കുന്നവരെയും പോലിസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം തൊഴില്‍ ഉടമകളും ഹാജാരായില്ല. തൊഴിലാളികളുടെ വിവരങ്ങള്‍ ഇവരുടെ പക്കല്‍ ഇല്ല എന്നാണ് പോലിസ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായ നിരവധി പേര്‍ക്ക് ഒളിത്താവളമായി ഇതര സംസ്ഥാനതൊഴിലാളികളുടെ താമസയിടങ്ങള്‍ മാറിയിട്ടുണ്ട് എന്നാണ് വിവരം. ജിഷ വധക്കേസിലെ പ്രതിയും ആസാമില്‍ സമാനമായ ചില കേസുകളിലെ പ്രതിയാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.
നാട്ടിലെതു പോലെ ജാതി അനുസരിച്ച് കൂട്ടമായി താമിസിക്കുന്ന രീതി, പ്രത്യേക താമസത്തിന് പുറമെ ഓരോ വിഭാഗത്തിനും പ്രത്യേക ബാര്‍ബര്‍ഷാപ്പ്, പ്രത്യേക വേശ്യാലയങ്ങള്‍ എന്നിവ വരെ പെരുമ്പാവൂരിലുണ്ട് എന്നാണ് വിവരം. ഇവര്‍ക്കിടയില്‍ എയ്ഡ്സ് പോലുള്ള ലൈംഗിക രോഗമുള്ളവരുമുണ്ടെന്ന് സ്ഥിരികരണമുണ്ട്. ഇത്തരം സംഗതികളെല്ലാം നാട്ടുകാരില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ജിഷയുടെ കൊലപാതകി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന വിവരം പുറത്ത് വന്നത് സംഘര്ഷമാകാനുള്ള സാധ്യത കൂടുതലാണ്. ആസാം സ്വാദേശി പിടിയിലായത് പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്
Discussion about this post