ധാക്കാ: ബംഗ്ലാദേശില്‍ രാമകൃഷ്ണ മിഷന് മഠത്തിലെ സന്യാസിക്ക് വധഭീഷണി. ഇസ്ലാമിക് ബംഗ്ലാദേശില്‍ നിന്നാണ് ഭീഷണി വന്നത്. ഭീഷണിയെ തുടര്‍ന്ന് മഠത്തിനും സമീപപ്രദേശത്തും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
ഭീഷണി ലഭിച്ച സന്യാസിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഐ.എസിന്റെ ലെറ്റര്‍ഹെഡില്‍ പ്രിന്റ് ചെയ്ത ഭീഷണികത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് സന്യാസിക്ക് ലഭിച്ചത്. എ.ബി സിദ്ധിഖി എന്ന് സ്വയം വിശേഷിപ്പിച്ചാണ് അക്രമിയുടെ കത്ത്. പ്രഭാഷണം തുടരുകയാണെങ്കില്‍ 20ാം തീയതിക്കും 30നുമിടയില്‍ കൊല്ലപ്പെടുമെന്നാണ് ഉള്ളടക്കം. എന്നാല്‍ ഏതു മാസമാണെന്നത് വ്യക്തമാക്കിയിട്ടില്ല. ഹൈന്ദവ സന്യാസികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ബംഗ്ലാദേശില്‍ കൂടിവരികയാണ്.
Discussion about this post