ഡല്‍ഹി: പൊലീസ് കോണ്‍സ്റ്റബിളിനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ഡല്‍ഹി ഹൈകോടതിയുടെ സമന്‍സ്. അടുത്ത ദിവസം വിചാരണക്കായി കോടതിയില്‍ ഹാജരാകണമെന്നും ‘തൂല’ എന്ന വാക്ക് പ്രയോഗിച്ചതില്‍ വിശദീകരണം നല്‍കണമെന്നും സമന്‍സില്‍ കോടതി ആവശ്യപ്പെട്ടു. ഇതേ കേസില്‍ കഴിഞ്ഞമാസം സിറ്റി കോടതി കെജ് രിവാളിന് സമന്‍സ് അയച്ചിരുന്നു.
പൊലീസ് കോണ്‍സ്റ്റബിള്‍ അജയ്കുമാര്‍ തനേജാണ് പരാതി നല്‍കിയിരുന്നത്. മുഖ്യമന്ത്രി ലോക്കല്‍ പൊലീസിനെ കളിയാക്കാനുപയോഗിക്കുന്ന ”തൂല” എന്ന വാക്കുപയോഗിച്ച് അപമാനിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ വര്‍ഷം ജൂലൈ 23 നാണ് അഡ്വക്കറ്റ് എല്‍.എന്‍ റാവോ വഴി കെജ് രിവാളിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്.
മുഖ്യമന്ത്രി തന്നെ ഇത്തരം മോശം വാക്കുകള്‍ പൊലീസിനുനേരെ പ്രയോഗിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ നല്കുന്ന ബഹുമാനം ഇല്ലാതാകുമെന്നും അത് ക്രമസമാധാനപാലനത്തെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post