ഈ ലോകത്ത് ഐഎസ് ഭയക്കുന്ന ഏക രാജ്യം ഇസ്രയേല്‍ ആണെന്ന് മാധ്യമ പ്രവര്‍ത്തകനായ ജര്‍ഗന്‍ ടോഡന്ഹോഫര്. തീവ്രവാദികളെ നേരിടുന്നതിലുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മികവിനെയാണ് ഐഎസ് ഭയക്കുന്നതെന്നും ജര്‍ഗന്‍ പറഞ്ഞു. ഐഎസ് അനുമതിയോടെ ഐഎസ് കേന്ദ്രങ്ങളില്‍ പത്ത് ദിവസം കഴിഞ്ഞയാളാണ് 74കാരനായ ജര്‍ഗന്‍.
അമേരിയ്ക്കയേയും റഷ്യയെയുമൊന്നും തങ്ങള്‍ക്ക് ഭയമില്ലെന്ന് ഐസിസ് പറഞ്ഞതായി ജര്‍ഗന്‍ പറയുന്നു. പക്ഷേ ഇസ്രയേല്‍ സൈന്യത്തെ തങ്ങള്‍ ഭയപ്പെടുന്നുവെന്നും ശരിയ്ക്കുള്ള അപകടകാരികള്‍ ഇസ്രയേലികള്‍ ആണെന്നും അവര്‍ പറയുന്നു. ഒരു ജൂതമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ ജര്ഗന്റെ വാക്കുകള്‍.
ലോകരാജ്യങ്ങളുടെ വ്യോമാക്രമണം തങ്ങളെ ചെറുതായി തളര്ത്തിയെന്ന്ി ഐസിസ് സമ്മതിയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തുര്‍ക്കിയിലും മൊസൂളിലും തങ്ങിയ അദ്ദേഹം പത്ത് ദിവസമാണ് ഐസിസിന്റെ അനുമതിയോടെ സിറിയയില്‍ താമസിക്കുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ പത്ത് ദിവസം എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കിയ അഭിമുഖങ്ങള്‍ ജര്‍മ്മന്‍ മാധ്യമം തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു
Discussion about this post