തിരുവനന്തപുരം: അഡ്വ. എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിയമവിധേയമല്ലാതെ പിന്‍വാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് ദാമോദരനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയാണ് ഇല്ലാതാക്കിയത്. കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമ വിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വൈകിയാണെങ്കിലും തെറ്റു തിരുത്താന്‍ തയാറായത് ശ്ലാഘനീയമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Discussion about this post