ഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഈ കാര്യം പറയുന്നത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
ഗോ സംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
ഗോ സംരക്ഷണം സംബന്ധിച്ച നിയമങ്ങള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഗോവധം നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ പശുക്കളെ കൊല്ലുന്നത് നിയമലംഘനവും കുറ്റകരവുമാണ്. എന്നാല്‍ ഗോവധം തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അനുവാദമില്ലെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ചു ദലിത് യുവാക്കളെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ ഈയിടെ ക്രൂരമായി മര്‍ദിച്ചിരുന്നു. സംവരണ നിയമം കൊണ്ടുവരണമെന്നും അതു കര്‍ശനമായി നടപ്പാക്കണമെന്നും പറഞ്ഞു മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവായ അതാവാലെ ഉള്‍പെടെ നിരവധി വ്യക്തികളും സംഘടനകളും രംഗത്ത് വന്നിരുന്നു.
ചരിത്ര പരമായി വളരെ അധികം പ്രാധാന്യം അര്ഹക്കുന്ന മൃഗമാണ് ഗോക്കള്‍. പുരാണങ്ങളിലും വേദങ്ങളും ഉപനിഷത്തുകളും ഗോക്കളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ജീവികളുടെ നിലനില്പിന് വേണ്ടി ഒരു നിയമം വേണ്ട ആവശ്യമില്ല. ഇത്തരം സഹജീവികളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്വമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമ നടപടിയില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടാവുകയില്ല. ഈയിടെയും രാജ്യത്ത് ഗോ വധത്തിന്റെ പേരില്‍ പരക്കെ അക്രമം അരങ്ങേറിയുരുന്നു. ഇനി അത്തരം സംഭവങ്ങള്‍ അരങ്ങേറിയത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
Discussion about this post