പ്രായം കൊണ്ടും വലിപ്പം കൊണ്ടും ലോകത്തിലെ അരയാല്‍ മുത്തശ്ശിയാണ് 250 വയസുള്ള ഈ അരയാല്‍. മൂന്നര ഏക്കറിലായിട്ട് ഇത് വ്യാപിച്ചിരിക്കുന്നു. കല്‍ക്കട്ടയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബോട്ടാണിക്കല്‍ ഗാര്‍ഡനു സമീപമാണ് ഈ മുത്തശ്ശി ആല്‍മരം നില്‍ക്കുന്നത്. അല്‍പ്പം ദൂരെ നിന്നു നോക്കിയാല്‍ ഒരു കൊച്ചു വനമാണെന്നെ പറയു.
എന്നാല്‍ 3600 തായ്വേരുകളാണ് ഈ ആല്‍മരത്തിനുള്ളത്. 19 നൂറ്റാണ്ടിലുണ്ടായ രണ്ടു ചുഴലിക്കാറ്റുകളില്‍ പെട്ട് കുറച്ചു ഭാഗം നശിച്ചു പോയി. എന്നാല്‍ ഇവയെല്ലാം ഈ മരം അതിജീവിച്ചു. ആളുകള്‍ക്കു മരത്തിനു ചുറ്റും വാഹനമോടിക്കാനായി 330 മീറ്റര്‍ നീളത്തിലുള്ള പാത ഒരുക്കിട്ടുണ്ട്. ഓരോ വര്‍ഷവും വലുതായിക്കൊണ്ടിരിക്കുകയാണ് ഈ അരയാല്‍ മുത്തശ്ശി.
Discussion about this post