കോഴിക്കോട്: കുറ്റ്യാടി പശുക്കടവ് കടന്ത്രപുഴയിലെ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അവശേഷിക്കുന്ന ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മരുതോങ്കര കോതോട് സ്വദേശിയായ വിപിന്ദാിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിഷ്ണുവിനായി തെരച്ചില്‍ തുടരുന്നു. വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 6 പേരില്‍ 4 യുവാക്കളുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. അപകടത്തില്‍പെട്ട രജീഷ്, ഷജിന്‍, അക്ഷയ്, അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
അപകടം സംഭവിച്ച കടവ് തൊട്ട് ഏകദേശം 12 കിലോമീറ്റര്‍ ദൂരം ഇതിനകം പരിശേധിച്ച് കഴിഞ്ഞു. ഇനിയും നീണ്ടുകിടക്കുന്ന കടന്ത്രപുഴയിലും തൊട്ടടുത്ത കുറ്റ്യാടി പുഴയിലുമാണ് ഇന്ന് തെരച്ചില്‍ നടക്കുക. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും തൃശൂരില്‍ നിന്നെത്തിയ ദുരന്ത നിവാരണ സേനയും തെരച്ചിലിന് ഇറങ്ങും. അതിനിടെ കടന്ത്രപ്പുഴ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുക മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപിക്കും.
ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കുറ്റ്യാടി കടന്ത്രപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പത് പേര് മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേര് നീന്തി രക്ഷപെട്ടു. മറ്റുള്ളവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. യുവാക്കള്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയ ഉടനെ വെള്ളം പൊങ്ങുകയായിരുന്നു. വനപ്രദേശത്താണ് അപകടം ഉണ്ടായത്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.
Discussion about this post