മുംബൈ: ഗോവധ നിരോധനത്തെ മതപരമായോ, അഭിമാനപ്രശ്നമായോ കാണരുതെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയില്‍ ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
ഗസ്റ്റില്‍ വിജ്ഞാപനം വന്നതോടെ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇനി ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. രാഷ്ട്രപതി ഒപ്പ് വച്ചെങ്കിലും നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരാഴ്ച വേണ്ടി വരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഭാരതീയ ഗാവ് വംശ് രക്ഷന് സന്‍വര്‍ധന്‍ കോടതിയെ സമീപിച്ചു. ഇതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാട്ടിറച്ചി വ്യാപരികളുടെ അസോസിയേഷനാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് വി.ംെ കനഡെ, എ.ആര് ജോഷി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹര്‍ജി തള്ളിയത്.
Discussion about this post