കോഴിക്കോട് :കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്ത്.405.45 ഹെക്ടറില്‍ മുപ്പത് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കര്‍ണ്ണാടകത്തിലെ എംഎസ്പിഎല്‍ ലിമിറ്റഡിനാണ് സര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയത്.
പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ക്കായുള്ള അനുമതി തേടി കമ്പനി ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. 405.45 ഹെക്ടറിലാണ് ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.സ്വകാര്യ കമ്പനിയുടെ അപേക്ഷ കേന്ദ്ര മന്ത്രാലയം ഡിസംബര്‍ 22 ന് മാറ്റി വെച്ചിരിക്കുകയാണ്
Discussion about this post