ലക്നൗ: വഴിവക്കില്‍ ഉറങ്ങിക്കിടന്നിരുന്നവരുടെമേല്‍ കാര്‍ പാഞ്ഞുകയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുടെ മകനും കൂട്ടാളിയും പിടിയില്‍. കേസില്‍ ഇനിയും മൂന്നു പേര്‍ക്കൂടി പിടിയിലാവാനുണ്ട്. കാറിലുണ്ടായിരുന്ന അഞ്ചു പേരും മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.
ഉത്തര്‍പ്രദേശ് ലക്നൗവിലെ ദാലിബാഗില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. നാലു പേര് സംഭവസ്ഥലത്തും അഞ്ചാമന് ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിനിരയായത്.
സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരില്‍ എംഎല്‍എയുടെ മകന് ഉള്‍പ്പെടെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Discussion about this post