ലക്നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു ഫൈനലില്‍ കടന്നു. വനിത, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ എത്തി. എന്നാല്‍ പുരുഷവിഭാഗത്തില്‍ മൂന്നാം സീഡ് കെ. ശ്രീകാന്ത് ഇന്ത്യയുടെ തന്നെ ഒന്‍പതാം സീഡ് ബി.സായ് പ്രണീതിനോട് പരാജയപ്പെട്ടു . സ്കോര്‍: 15-21, 21-10, 21-17.
ഇന്തോനേഷ്യയുടെ നാലാം സീഡ് ഫിത്രിയാനി ഫിത്രയാനിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-11, 21-19. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയാണ് സിന്ധുവിന്റെ എതിരാളി.
Discussion about this post