ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റിട്ട രഞ്ജിത്ത് അനുകൂലിയെ കയ്യോടെ പിടിച്ച് അഭയ ഹിരണ്‍മയി. രഞ്ജിത്ത് രാജിവച്ച വാര്‍ത്ത വന്ന പോസ്റ്റിലാണ് ഒരാള്‍ പരാതിക്കാരികളെ മോശം ഭാഷയില്‍ അഭിസംബോധന ചെയ്യുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തിട്ടുള്ളത്
ഈ സാഹചര്യത്തെക്കുറിച്ച് വന്ന ലക്ഷക്കണക്കിന് കമന്റുകളില്‍ ഒന്ന് എന്ന് രേഖപ്പെടുത്തിയാണ് കമന്റ് ഇട്ടയാളുടെ പേരുപോലും മറച്ചു വെക്കാതെ അഭയ ഹിരണ്മയി സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. പരാതികൊടുത്ത സ്ത്രീകളെ വേശ്യകള്‍ എന്ന നിലയിലാണ് ഇയാള്‍ വിശേഷിപ്പിച്ചത്.
‘പരാതി കൊടുത്ത സ്ത്രീകള്‍ വേശ്യകളും, തെറ്റ് അംഗീകരിക്കുകയോ അല്ലാതെയോ രാജിവച്ച മഹാന്‍ കുലപുരുഷനും’ എന്ന് അഭയ മറ്റൊരു വരിയില്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. അറിയപ്പെടുന്ന പുരുഷന്മാരെ തെരഞ്ഞ് പിടിച്ച് മനഃപൂര്‍വം അപമാനിക്കുന്നു എന്ന തരത്തിലാണ് കമന്റില്‍ അയാള്‍ പറയുന്നത്
‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയ്ക്ക് വേണ്ടി കാസ്റ്റിംഗ് നടക്കുന്ന സമയത്താണ് ബംഗാളി നടിക്ക് രഞ്ജിത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ചര്‍ച്ച നടക്കുന്നതിനിടെ നടിയോടായി രഞ്ജിത്ത് വളരെ മോശം രീതിയില്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നും, അതില്‍ ഭയന്ന് സിനിമയില്‍ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കാതെ നടി അവിടെ നിന്നും സ്ഥലംവിട്ടുവെന്നുമാമായിരുന്നു ആരോപണം.
Discussion about this post