Wednesday, May 21, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

67 ാം വയസിലും മോഹിനിയാട്ട വേദിയിൽ നിറഞ്ഞാടി ഗിരിജാ മാധവൻ; അമ്മ അഭിമാനമെന്ന് മഞ്ജു വാര്യർ

by Brave India Desk
Jan 31, 2023, 03:01 pm IST
in Kerala, Entertainment, Culture
Share on FacebookTweetWhatsAppTelegram

ഗുരുവായൂർ; 67 ാം വയസിലും മോഹിനിയാട്ട വേദിയിൽ നിറഞ്ഞാടി നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജാ മാധവനും സംഘവും. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ഗിരിജാ മാധവ വാര്യരും സംഘവും മോഹിനിയാട്ടം Mohiniyattam അവതരിപ്പിച്ചത്. 58 നും എഴുപതിനും ഇടയിൽ പ്രായമുളള എട്ടുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവരുടെ അരങ്ങേറ്റ വേദിയായിരുന്നു ഇത്. വേദിയിൽ കയറുന്നതിന് മുൻപ് അമ്മയ്ക്കും ഒപ്പമുളളവർക്കും ആശംസ അറിയിച്ച് മഞ്ജുവിന്റെ ഫോൺ വിളി എത്തി. നൃത്തത്തിന്റെ ചിത്രങ്ങളും മഞ്ജു പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

Stories you may like

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

പ്രായം ഒരു നമ്പർ മാത്രമാണെന്നും ജീവിതത്തിൽ എന്ത് വേണമെങ്കിലും നേടിയെടുക്കാനാകുമെന്നും വീണ്ടും വീണ്ടും തെളിയിക്കുന്നതിന് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. അറുപത്തിയേഴാം വയസിലാണ് അമ്മ ഇത് ചെയ്തത്. തനിക്കും ലക്ഷക്കണക്കിന് സ്ത്രീകൾക്കും പ്രചോദനമാണിതെന്നും മഞ്ജു കുറിച്ചു. അമ്മയിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നാല് വർഷത്തെ പരിശീലനത്തിന് ഒടുവിലാണ് ഗിരിജാ മാധവന്റെയും സംഘത്തിന്റെയും അരങ്ങേറ്റം.സ്മിത അജിത് ആയിരുന്നു നൃത്ത അദ്ധ്യാപിക. ആഗ്രഹം കൊണ്ടാണ് അവർ പഠിക്കാൻ വന്നതെന്നും അതുകൊണ്ടു തന്നെ സാധാരണ കുട്ടികളെ പഠിപ്പിക്കുന്നതിലും എളുപ്പമായിരുന്നു ഇവരെ നൃത്തം അഭ്യസിപ്പിക്കാനെന്നും സ്മിത പറഞ്ഞു. ഗിരിജ മാധവൻ ഒഴികെ ബാക്കിയുളളവർ ആദ്യമായിട്ടാണ് ചിലങ്ക അണിയുന്നത്. അതുകൊണ്ടു തന്നെ ഏറെ പരിശ്രമിച്ചാണ് ഇവർ ചുവടുകളും ഭാവങ്ങളുമൊക്കെ പഠിച്ചെടുത്തതെന്നും അദ്ധ്യാപിക പറഞ്ഞു.

2021 ൽ ഗിരിജാ മാധവൻ കഥകളിയിൽ അരങ്ങേറ്റം നടത്തിയിരുന്നു. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ കഥകളി അഭ്യസിച്ചത്. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുളള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. അതിന്റെ ചിത്രങ്ങളും മഞ്ജുവാര്യർ Manju Warrier അന്ന് പങ്കുവെച്ചിരുന്നു.

Tags: മോഹിനിയാട്ടംMohiniyattamGirija Madhava Warriermanju warrierGuruvayurമഞ്ജു വാര്യർമോഹിനിയാട്ട വേദിമേൽപ്പത്തൂർ ഓഡിറ്റോറിയംഗിരിജാ മാധവൻ
Share1TweetSendShare

Latest stories from this section

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

3 വയസ്സുകാരിയെ കാണാനില്ല, ഉപേക്ഷിച്ചതെന്ന് അമ്മയുടെ മൊഴി; മൂഴിക്കുളം പാലത്തില്‍ തിരച്ചില്‍ തുടരുന്നു

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: മഴ മുന്നറിയിപ്പിൽ മാറ്റം

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

Discussion about this post

Latest News

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

അജ്ഞാതർ ഓൺ ഡ്യൂട്ടി!!ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ

ഇന്ത്യൻ നാവിക പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതി മലയാളി നിർമ്മിച്ച തുന്നിക്കപ്പൽ ; ബാബു ശങ്കരന് ഇത് അഭിമാന നിമിഷം

ദക്ഷിണേന്ത്യയും ഇപ്പോൾ ഭീകരാക്രമണ ഭീഷണിയിൽ! ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് പവൻ കല്യാൺ

ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യത്തിലെ പെൺപുലി ; വെറും 3 ദിവസത്തിനുള്ളിൽ കീഴടക്കിയത് എവറസ്റ്റിന്റെ 5 കൊടുമുടികൾ

പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്ക് ഭരണഘടനാ സാധുതയുണ്ട്’, വഖഫ് നിയമത്തിനെതിരായ ഹർജിയിൽ സുപ്രിംകോടതി

മാതാ ഖീർ ഭവാനി ക്ഷേത്രത്തിൽ ദർശനം നടത്തി ഒമർ അബ്ദുള്ള

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies