Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

by Brave India Desk
Jul 21, 2026, 11:53 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് അച്ചടി തടഞ്ഞതും പിൻവലിച്ചതും സംബന്ധിച്ച വിവാദത്തിൽ പുതിയ തിരിവ്. വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള പത്രാധിപരോട് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജ് കാരണം കാണിക്കൽ നോട്ടീസിലൂടെ വിശദീകരണം തേടിയതിന് പിന്നാലെ പത്രാധിപർ മറുപടി നൽകി. വാരാന്തപ്പതിപ്പിലെ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയതിനെച്ചൊല്ലിയായിരുന്നു സിപിഎമ്മിനുള്ളിലും എഡിറ്റോറിയൽ ബോർഡിലും വലിയ തർക്കങ്ങൾ ഉടലെടുത്തത്. എന്നാൽ നാടകപ്രവർത്തകനായ വ്യക്തിയുടെ പേര് ‘കള്ളൻ വിജയൻ’ എന്നാണെന്നും ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അത് തന്നെയായതിനാലാണ് അത് ഉപയോഗിച്ചതെന്നും പത്രാധിപർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ലേഖനത്തിലോ നൽകിയ തലക്കെട്ടിലോ യാതൊരു വിധത്തിലുള്ള പാർട്ടിവിരുദ്ധ ആശയങ്ങളും ഇല്ലെന്നും, ലേഖകൻ നൽകിയ അതേ ശീർഷകം മാറ്റമില്ലാതെ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ലേഖകൻ തന്നെ ഈ ലേഖനം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പുല്ലംപാറ സ്വദേശിയും നാടകമേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ആളുമായ വിജയൻ എന്ന കലാകാരനെക്കുറിച്ചുള്ള ഫീച്ചറായിരുന്നു ഇത്. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് പാർട്ടിക്കുള്ളിലെ രാഷ്ടീയ സാഹചര്യങ്ങളുമായി കൂട്ടിവായിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുകയായിരുന്നു.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ഓർമ്മദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഓർമ്മക്കുറിപ്പുകൾ അടങ്ങിയതായിരുന്നു ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ്. ഇതിന്റെ അവസാന പേജിലായിരുന്നു ‘കള്ളൻ വിജയൻ’ എന്ന ലേഖനം അച്ചടിക്കാൻ നിശ്ചയിച്ചിരുന്നത്. തലക്കെട്ടിനെച്ചൊല്ലി തർക്കം രൂക്ഷമാവുകയും അവസാന നിമിഷം മാറ്റം വരുത്താൻ സാധിക്കാതെ വരികയും ചെയ്തതോടെ വാരാന്തപ്പതിപ്പിന്റെ അച്ചടി തന്നെ മാനേജ്‌മെന്റ് നിർത്തിവെക്കുകയായിരുന്നു. സാങ്കേതിക തടസ്സങ്ങൾ കാരണമാണ് വാരാന്തപ്പതിപ്പ് ഇറക്കാത്തതെന്നായിരുന്നു എം. സ്വരാജ് ആദ്യഘട്ടത്തിൽ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര തർക്കങ്ങളാണ് ഇതിന് പിന്നിലെന്ന് പുറത്തുവന്നതോടെയാണ് ഇപ്പോൾ വിശദീകരണം തേടലും മറുപടി നൽകലും ഉൾപ്പെടെയുള്ള നടപടികളിലേക്ക് സിപിഎം നീങ്ങിയത്.

Tags: Kallan Vijayancpim
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies