അന്യഗ്രഹ ജീവികളുമായുള്ള സംഭാഷണം ആപത്തെന്ന മുന്നറിയിപ്പുമായി ഏലിയന്‍ സയന്റിസ്റ്റ് ആദം ഫ്രാങ്ക്. എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലാത്ത സന്ദേശങ്ങളോട് പ്രതികരിക്കുന്നത് മനുഷ്യര്‍ സ്വയം പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇത്തരം സന്ദേശങ്ങളോടുള്ള പ്രതികരണം ഞങ്ങള്‍ക്ക് നല്ല ടേസ്റ്റാണ് വന്നു തിന്നോളു എന്ന് പറയുന്നത് പോലെ ആനമണ്ടത്തരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മനുഷ്യരേക്കാള്‍ ഉയര്‍ന്ന ചിന്താശേഷിയും ബുദ്ധിശക്തിയുമുള്ള ജീവി വര്‍ഗ്ഗങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2029 ഓടെ അന്യഗ്രഹ ജീവികളുടെ സിഗ്‌നല്‍ ലഭിക്കുമെന്ന് ചില ഗവേഷകര്‍ വിശ്വസിക്കുന്നുണ്ട്. 1972ല്‍ വിക്ഷേപിച്ച പയനിയര്‍ 10 ഉപഗ്രഹത്തിലേക്ക് നാസയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് (ഡിഎസ്എന്‍) സിഗ്‌നലുകള്‍ അയച്ചിരുന്നു. ഈ സിഗ്‌നലുകള്‍ ഇതിനകം അന്യഗ്രഹ ജീവികളില്‍ എത്തിയിട്ടുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതിന്റെ മറുപടിയായി ഒരു സിഗ്‌നല്‍ 2029 ഓടെ ഭൂമിയിലേക്ക് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഭൂമിയില്‍ നിന്ന് 27പ്രകാശവര്‍ഷം അകലെയുള്ള ഒരു കുള്ളന്‍ നക്ഷത്രത്തിന് അടുത്തുള്ള ഒരു ഗ്രഹത്തില്‍ ജീവന്റെ ഘടകം ഉണ്ടെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ വിശ്വസിക്കുന്നു. അവയ്ക്ക് നമ്മുടെ സിഗ്‌നല്‍ ലഭിക്കുകയാണെങ്കില്‍ 2029ഓടെ അവയില്‍ നിന്ന് തിരികെ സിഗ്‌നല്‍ ലഭിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
Discussion about this post