പലപ്പോഴും നമ്മള്‍ ഫുഡ് ഓഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം അലുമിനിയം ഫോയില്‍ പേപ്പര്‍ ലഭിക്കാറുണ്ട്. പക്ഷേ അത് മിക്കവരും തന്നെ ചുരുട്ടിക്കൂട്ടി വലിച്ചെറിയുകയാണ് ചെയ്യുക. എന്നാല്‍ അത് സൂക്ഷിച്ച് വെച്ചാലുള്ള പ്രയോജനങ്ങള്‍ അറിഞ്ഞാല്‍ നിങ്ങളൊരിക്കലും ഇനി അവ വലിച്ചെറിയില്ല. എന്തൊക്കെയാണ് ഇതിന്റെ പ്രധാന പ്രയോജനങ്ങള്‍ എന്ന് നോക്കാം മിക്സിയുടെ ജാറിലെ ബ്ലേയ്ഡിന് മൂര്‍ച്ച കുറയുകയാണെങ്കില്‍ വളരെ പ്രയാസമാണ്.
കൂടുതല്‍ കറന്റും ചിലവാകും എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പലരും ജാറിന്റെ ബ്ലേഡ് മാറുകയാണ് ചെയ്യുക എന്നാല്‍ നിങ്ങളുടെ കയ്യില്‍ അലൂമിനിയം ഫോയിലുണ്ടെങ്കില്‍ അതിന്റെ ആവശ്യമില്ല നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന അലുമിനിയം ഫോയില്‍ പേപ്പര്‍ കളയാതിരുന്നാല്‍, ഈ അലുമിനിയം ഫോയില്‍ പേപ്പര്‍ നുറുക്കി മിക്സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക.
ഇത്തരത്തില്‍ അടിച്ചെടുത്താല്‍, ജാറിലെ ബ്ലേയ്ഡിന്റെ മൂര്‍ച്ച നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ചപ്പാത്തി എല്ലായ്പ്പോഴും സോഫ്റ്റായിരിക്കാന്‍ നിങ്ങള്‍ക്ക് അുമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് ചപ്പാത്തി ചുട്ട് കഴിഞ്ഞാല്‍ അവ മൊത്തത്തില്‍ സില്‍വര്‍ ഫോയില്‍ പേപ്പറില്‍ ഇട്ട് മടക്കി വെക്കുക. ഇത് ചൂട് നിലനില്‍ക്കാനും അതുപോലെ തന്നെ ചപ്പാത്തി നല്ല സോഫ്റ്റായി നിലനില്‍ക്കാനും സഹായിക്കുന്നു. ലീക്കിന് സാധ്യതയുള്ള ഭക്ഷണസാധനങ്ങളും ഫോയില്‍ ഉപയോഗിച്ച് ഭദ്രമായി സൂക്ഷിക്കാം്
പാത്രത്തിലാക്കി അതിന് മുകളില്‍ അലുമിനിയം ഫോയില്‍ വെച്ച് കവര്‍ ചെയ്ത് പിന്നീട് പാത്രത്തിന്റെ മൂടി കൊണ്ട് നിങ്ങള്‍ക്ക് അടച്ച് വെക്കാവുന്നതാണ്. ഇത് കറിയുടെ മണം പുറത്തേയ്ക്ക് വരുന്നത് തടയാനും അതുപോലെ തന്നെ, കറി ലീക്കാകാതിരിക്കാനും ഇത് സഹായിക്കും. സിവല്‍ ഫോയില്‍ ഉപയോഗിച്ച് നിങ്ങള്‍ ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി അടച്ച് വെച്ചാല്‍ ഇതില്‍ ബാക്ടീരിയ വരുന്നത് തടയാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ, ഇത് നല്ല ഫ്രഷായി സൂക്ഷിക്കാനും നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ, ചൂട് നിലനിര്‍ത്താനും ഇത് സഹായകരമാണ്.
Discussion about this post