ചെന്നൈ. കാല് വേദനയുമായെത്തിയ കുട്ടിയുടെ കാല് തന്നെ മുറിച്ചുമാറ്റിയാലോ ഇത്തരമൊരു ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കു കാല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് റദ്ദാക്കിുകയും ചെയ്തു. തമിഴ്‌നാട് ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കാലുവേദനയെ തുടര്‍ന്നാണു ചിന്നയ്യയുടെ മകന്‍ ഹരികൃഷ്ണന്‍ ആശുപത്രിയിലെത്തിയത്. ആദ്യം രക്തയോട്ടം സംബന്ധിച്ച വളരെ ചെറിയ പ്രശ്‌നമായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇവിടെ പ്രശ്‌നത്തിനു ചികിത്സ ആരംഭിച്ചെങ്കിലും പിന്നീട് കാല്‍ മുറിച്ചുമാറ്റുകയായിരുന്നു തുടര്‍ന്ന് പിതാവ് കേസ് നല്‍കുകയായിരുന്നു. മതിയായ നഷ്ടപരിഹാരം ആശുപത്രി നല്‍കിയില്ലെന്നും കുടുംബം പറഞ്ഞു.
രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനുള്ള ഇവരുടെ ചികിത്സയ്ക്കു പിന്നാലെ കാലില്‍ കറുപ്പുനിറം പടര്‍ന്നിരുന്നതായി ഹരികൃഷ്ണന്റെ മാതാപിതാക്കള്‍ പറഞ്ഞു. രക്തയോട്ടം കൂടുന്നതിന്റെയല്ല കുറയുന്നതിന്റെ ലക്ഷണമാണിത്.
ഇതു കണ്ടതോടെ, കാല്‍ മുറിച്ചു കളയണമെന്നും ഇല്ലെങ്കില്‍ ജീവനു ഭീഷണിയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇങ്ങനെ ഭയപ്പെടുത്തി വീട്ടുകാരുടെ സമ്മതം വാങ്ങിയാണു കാല്‍ മുറിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 2022ലും സമാനമായ സംഭവമുണ്ടായിരുന്നു. ആര്‍.പ്രിയ (17) എന്ന ഫുട്‌ബോളര്‍ക്കാണ് അന്ന് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്.
Discussion about this post