മുംബൈ; ട്വിറ്ററിനെയും എലോൺ മസ്കിനെയും ട്രോളി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. പണം നൽകുന്നവർക്ക് മാത്രമേ ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ളൂ എന്ന ഇലോൺ മസ്കിന്റെ തീരുമാനത്തോടാണ് അമിതാഭ് ബച്ചൻ രസകരമായി പ്രതികരിച്ചത്.
‘ഹേയ്, ട്വിറ്റർ..കേൾക്കുന്നുണ്ടോ? സബ്സ്ക്രിപ്ഷന് വേണ്ടിയുള്ള പണം ഞാൻ അടച്ചിട്ടുണ്ട്. അതുകൊണ്ട്, എന്റെ പേരിന് മുമ്പിലുള്ള ബ്ലൂ ടിക്ക് തിരികെ നൽകുമോ? അങ്ങനെയെങ്കിൽ ഞാൻ അമിതാഭ് ബച്ചനെന്ന് ആളുകൾക്ക് അറിയാൻ സാധിക്കും. കൈകൂപ്പി ഞാൻ അപേക്ഷിക്കുന്നു. ഇനി ഞാൻ നിങ്ങളുടെ കാൽക്കൽ വീഴണോ?” എന്നാണ് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററിൽ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ നിലവിൽ വന്നതിനെ തുടർന്നാണ് വെരിഫിക്കേഷൻ നഷ്ടപ്പെട്ടത്. ബച്ചനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഷാറൂഖ് ഖാൻ, ആലിയാഭട്ട്, വീരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരുടേയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവരുടേയും ബ്ലൂ വെരിഫിക്കേഷൻ മാർക്ക് നഷ്ടമായി.
Discussion about this post