തിരുവനന്തപുരം: കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് അഭ്യർത്ഥിച്ച് സ്പീക്കർ എഎൻ ഷംസീർ. കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിന് ഇത് സംബന്ധിച്ച് കത്ത് നൽകി.തലശ്ശേരിയിലെ കോടിയേരിയിൽ സ്ഥിതിചെയ്യുന്ന മലബാർ കാൻസർ സെന്ററിലേക്ക് രോഗികൾക്ക് എത്തിപ്പെടാനുള്ള സൗകര്യാർഥം വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടത്.
കാസർകോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ് മലബാർ കാൻസർ സെന്റർ. തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
Discussion about this post