പുരാതന ഈജിപ്ഷ്യന്‍ ജനതയുടെ ജീവിത ശൈലിയും അവരുടെ അറിവുകളുമൊക്കെ ലോകത്തിന് മുന്നില്‍ ഇന്നും അത്ഭുതമാണ്. എന്നാല്‍ അവര്‍ക്ക് സംഭവിച്ച വലിയൊരു അബദ്ധമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കാലങ്ങളായി ഇതു സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴത് തെളിവ് സഹിതമാണ് പുറത്തുവന്നിരിക്കുന്നത്.
പാത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങി എല്ലാത്തരത്തിലുള്ള വസ്തുവകകളും ചെമ്പ് കൊണ്ടാണ് ഇവര്‍ ഉണ്ടാക്കിയിരുന്നത്. വസ്ത്രത്തില്‍ പോലും ഇവര്‍ ചെമ്പ് നൂലുകള്‍ തുന്നിയിരുന്നു. ഇത് ഏറ്റവും കൂടുതല്‍ ചെയ്തിരുന്നത് ഗുഫു ബീച്ചിനടുത്തുള്ള പട്ടണങ്ങളിലായിരുന്നു. ചെമ്പില്‍ ആഴ്‌സനിക്ക് എന്ന വിഷം ഇവര്‍ ചേര്‍ത്തിരുന്നു. മാരക വിഷമായ ഇതും ചെമ്പിന്റെ നിരന്തര ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങളും ഇവരെ വേട്ടയാടി.
ആരോഗ്യപരമായി ഇത് ഈ ജനതയെ തകര്‍ത്തുവെന്ന് പറയുന്നതാവും ശരി. കാരണം ആഴ്‌സെനിക് കലരാത്ത യാതൊന്നും അന്ന് ഈജിപ്തിലുണ്ടായിരുന്നില്ല. ബീച്ചിലും കരയിലും തുടങ്ങി അരിമണിയില്‍ വരെ ആ വിഷാംശം കടന്നുവന്നു.
ഇത് ഗവേഷകര്‍ക്ക് ലഭിച്ചത് മമ്മികളുടെയും മണ്ണിന്റെയുമൊക്കെ പരിശോധനയെ ആസ്പദമാക്കിയാണ്. പിന്നീട് പതുക്കെ ഈ ജനത ചെമ്പിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയായിരുന്നു.
Discussion about this post