പ്രതിസന്ധികളില്‍ തകരാതെ ജീവിതം ഒരു പോരാട്ടമാക്കി മാറ്റിയ സമര്‍ത്ഥയായ യുവതിയുടെ കഥയാണ് അഹമ്മദാബാദില്‍ നിന്നുള്ള കാബ് ഡ്രൈവര്‍ അര്‍ച്ചന പാട്ടീലിന്റേത്.
അര്‍ച്ചനയുടെ ഓല ടാക്സിയില്‍ കയറിയ ഒരു യാത്രികനാണ് അവരുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ അത് വൈറലായി മാറുകയും ചെയ്തു. യുവാവ് പറയുന്നത്, താന്‍ ഓല ടാക്സി ബുക്ക് ചെയ്തപ്പോള്‍ തന്നെ പിക്ക് ചെയ്യാനെത്തിയത് ഒരു വനിതാ ഡ്രൈവറാണ് എന്നാണ്. ഓല ഓടുന്ന ഒരു വനിതാ ഡ്രൈവറെ താന്‍ ആദ്യമായിട്ടാണ് കാണുന്നത് എന്നും ഇയാള്‍ പറയുന്നു.
. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ
”ഇന്ന് അഹമ്മദാബാദില്‍ വച്ച്, റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഓല ക്യാബ് ബുക്ക് ചെയ്തു. കണ്‍ഫര്‍മേഷന്‍ മെസ്സേജില്‍ അര്‍ച്ചന പാട്ടീല്‍ എന്നാണ് ഡ്രൈവറുടെ പേര് കാണിച്ചിരുന്നത്.
അവരാണ് അര്‍ച്ചന. ഒരു ഓല ക്യാബ് ഓടിക്കുന്നത് അത്ര ശ്രദ്ധേയമായ കാര്യമല്ലായിരിക്കാം, പക്ഷേ, അവള്‍ വളരെ അനായാസമായും വളരെ നന്നായിട്ടും ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. പഴയ നഗരത്തിലൂടെ അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനമോടിക്കുക,
കഠിനവും അച്ചടക്കവുമില്ലാത്ത ട്രാഫിക്കിലൂടെ വാഹനമോടിക്കുക എന്നത് എപ്പോഴും ഒരു ജോലി തന്നെയാണ്. അതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. എല്ലാത്തിനുമുപരി, ഓലയിലോ ഊബറിലോ ഒരു വനിതാ ഡ്രൈവറെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു.
സൂറത്തില്‍, ഞാന്‍ വനിതാ ഓട്ടോ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടെങ്കിലും, ഓലയിലോ ഊബറിലോ ഒരു വനിതാ ഡ്രൈവറുടെ സേവനം ഞാന്‍ അതുവരെ നേടിയിട്ടില്ലായിരുന്നു. അതിലത്ര കാര്യമായിട്ടെന്താണ് എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍, അവളുടെ കഥ ശ്രദ്ധേയമാണ്. ഇതാണ് അവളുടെ കഥ. അവളുടെ ഭര്‍ത്താവ് ഓല ഡ്രൈവറായിരുന്നു. അദ്ദേഹത്തിന് ആരോഗ്യപ്രശ്നം മൂലം ജോലി ചെയ്യാന്‍ കഴിയാതെയായി. ടാക്സി ലോണിനെടുത്തതായിരുന്നു. അങ്ങനെ അര്‍ച്ചന ഓലയെടുക്കാന്‍ തീരുമാനിച്ചു.
അവര്‍ക്ക് ഒരു സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ലായിരുന്ന അവള്‍ ആറ് മാസം കൊണ്ട് അവര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് എടുത്തു. ഗുജറാത്തില്‍ ലൈസന്‍സ് എടുക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതും ഒരു കഠിനമായ ജോലിയാണ്. തന്റെ ദൗര്‍ഭാഗ്യത്തെ ഒരു തോല്‍വിയായി കണക്കാക്കാത്ത ഒരാളെയാണ് ഞാനിന്ന് കണ്ടുമുട്ടിയത്.”
Discussion about this post