ചന്ദ്രനിലെ ഗര്‍ത്തങ്ങളെക്കുറിച്ച് ശാസ്ത്രം എന്നും ഗവേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇവിടെ കണ്ടെത്തിയ ഒരു ഗുഹയ്‌ക്കെുറിച്ചുള്ള ചര്‍ച്ചകളിലാണ് ശാസ്ത്രലോകം. നേച്ചര്‍ അസ്‌ട്രോണമിയില്‍ ട്രെന്റോ സര്‍വകലാശാലയിലെ ലോറെന്‍സോ ബ്രൂസോണും ലിയോനാര്‍ഡോ കാരറും അവരുടെ സഹപ്രവര്‍ത്തകരും ഇതേക്കുറിച്ച് നല്‍കുന്ന ഒരു ഉത്തരം ഇങ്ങനെ ഇപ്പോള്‍ കണ്ടെത്തിയ ഈ ഗുഹയുടെ സമീപസ്ഥലം ചരിത്രപരമായ ഒന്നാണ്: കുഴിക്ക് ചുറ്റുമുള്ള സമതലത്തിലാണ് മനുഷ്യന്‍ ആദ്യമായി കാലുകുത്തിയത്.
ഈ ഗുഹയുടെ ഉത്ഭവം വ്യക്തമല്ലെങ്കിലും, അത് ലാവ നദിയാല്‍ കെട്ടിച്ചമച്ച ഒരു ഭൂഗര്‍ഭ ട്യൂബിന്റെ അവശിഷ്ടങ്ങളായിരിക്കാം. ഒരു ഉല്‍ക്കാപതനത്തിനു ശേഷം ട്യൂബിന്റെ മേല്‍ത്തട്ട് തകര്‍ന്നപ്പോള്‍ – ഒരു ഭീമാകാരമായ കുഴി രൂപപ്പെടുകയായിരുന്നു.
്. ‘ഞങ്ങള്‍ ചന്ദ്രനില്‍ ഒരു മുന്‍വാതില്‍ കണ്ടെത്തി,എന്നാണ് ഗവേഷകനായ ‘ ഡോ കാരിര്‍ പറയുന്നത്. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ ഇത് വളരെ പ്രധാനപ്പെട്ടതാകും എന്നതാണ്് ഇതിനര്‍ത്ഥം.
ഇവിടെ ജല സാന്നിദ്ധ്യം കണ്ടെത്താനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം. ഇതിനെക്കുറിച്ച് ഭാവിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതിലേക്കും വഴിതെളിക്കും.ചന്ദ്രന്‍ എങ്ങനെ ഉണ്ടായി എന്നതിലേക്കും ഗുഹകള്‍ വെളിച്ചം വീശും. ഭൂമിയുടെ ആന്തരിക പാളികള്‍ പഠിക്കുന്നത് ഓരോ പാളിയും രൂപപ്പെടുമ്പോള്‍ ഗ്രഹത്തിലെ അവസ്ഥകളെക്കുറിച്ചുള്ള സൂചനകള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Discussion about this post