മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം നടത്തുന്ന ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. ഒക്ടോബര്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
‘തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ബറോസ് എത്തുന്നു, 2024 ഒക്ടോബര്‍ 3ന്. തീയതി കലണ്ടറുകളില്‍ അടയാളപ്പെടുത്തുക’ എന്ന് അടിക്കുറിപ്പും താരം പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ഈ സിനിമ ആദ്യം സെപ്തംബര്‍ 12ന് റിലീസ് ചെയ്യാനാണ് കരുതിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു.
നാലര പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍ എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.
ബിഗ് ബഡ്ജറ്റില്‍ ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. സൂര്യ നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് ഒക്ടോബര്‍ പത്തിന് എത്തുന്ന മറ്റൊരു മേജര്‍ ചിത്രം. ഇതാദ്യമായി സൂര്യയും കാര്‍ത്തിയും ഒരുമിക്കുന്നു എന്ന് പ്രത്യേകത കൂടിയുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ജ്യോതിര്‍മയി ചിത്രം ബോഗ്യന്‍ വില്ലയും ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
Discussion about this post