വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ വര്‍ക്കലയില്‍ വീണ്ടും ആക്രമണം. വര്‍ക്കല അയണിക്കുഴിവിള വാര്‍ഡിലെ കണ്ണമ്പ പുല്ലാനികോട് എള്ളുവിളയിലും ജനതാ മുക്ക് വാര്‍ഡിലെ അരത്തിന്റെ വിളയിലുമാണ് ഗുരുമന്ദിരങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇന്നലെ രാത്രിയിലായിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുമന്ദിരങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നു. ഗുരുമന്ദിരങ്ങള്‍ക്കു നേരെയുള്ള അക്രമത്തിലും പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ച് നാളെ വര്‍ക്കലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ശിവഗിരി എസ്.എന്‍.ഡി.പി യൂണിയനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പ്രദേശവാസികളാണ് ഇന്ന് രാവിലെ സംഭവം പൊലീസിനെ അറിയിച്ചത്. പുല്ലാനികോട്ടെ ഗുരുമന്ദിരത്തിന്റെ മുന്‍ ഗ്ലാസാണ് തകര്‍ത്തത്. ആക്രമണത്തിനുപയോഗിച്ച പാറകഷണം ഗുരുമന്ദിരത്തിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്. 2008ല്‍ നാട്ടുകാര്‍ സ്ഥാപിച്ചതാണ് ഇവിടുത്തെ ഗുരുമന്ദിരം. ഗുരുദേവന്റെ മുഖം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പുല്ലാനികോട് ആക്രമണമുണ്ടായത്. ഗുരുമന്ദിരത്തിന്റെ മുന്‍വശത്ത് ഗുരുദേവന്റെ ശിരസിന്റെ ഭാഗത്തെ ഗ്ലാസാണ് കല്ലേറില്‍ തകര്‍ന്നത്. ഇന്ന് രാവിലെയെത്തിയ ഭക്തജനങ്ങളാണ് അക്രമം ആദ്യം അറിഞ്ഞത്.
ഇരുപത് വര്‍ഷമായി നാട്ടുകാര്‍ ആരാധന നടത്തുന്നതാണ് അരത്തിന്റെ വിളയിലെ ഗുരുമന്ദിരം. അക്രമത്തില്‍ ഗുരുമന്ദിരത്തിന്റെ മൂന്നുവശത്തെയും ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. പൊട്ടിയ ഗ്ലാസുകള്‍ ഗുരുപ്രതിമയ്ക്ക് മുകളിലേക്ക് വീണ നിലയിലാണ്.
വിവരമറിഞ്ഞ് വര്‍ക്കല സി.ഐ ജി.എസ് സജിമോന്റെ നേതൃത്വത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് ഭക്തജനങ്ങളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലി രണ്ട് സ്ഥലത്തും തടിച്ച് കൂടിയിട്ടുണ്ട്. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും സ്ഥലത്തെത്തി. മാസങ്ങള്‍ക്ക് മുമ്പ് വര്‍ക്കല വട്ടപ്ലാമൂട്ടില്‍ ഗുരുമന്ദിരം എറിഞ്ഞുതകര്‍ത്തിരുന്നു. ഇതിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വട്ടപ്ലാമൂട്ടിലെ ഗുരുമന്ദിരം ആക്രമിച്ച സംഭവത്തില്‍ സിസി ടിവിയില്‍ നിന്ന് ആക്രമണ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയെങ്കിലും ബൈക്കിലെത്തിയ അക്രമിയെ തിരിച്ഛറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ അന്വേഷണവും നിലച്ചിരുന്നു. ഒരിടവേളയ്ക്കുശേഷം വീണ്ടും വര്‍ക്കലയില്‍ ഗുരുമന്ദിരങ്ങള്‍ ആക്രമിച്ച സംഭവം വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ എസ്.എന്‍.ഡി.പി ശാഖാ യോഗങ്ങളും വര്‍ക്കലയൂണിയനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വര്‍ക്കല എം.എല്‍.എ അഡ്വ. ബി.ജോയി, ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി. എസ്.ആര്‍.എം തുടങ്ങിയവര്‍ ഗുരുമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു. ഗുരുമന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം പതിവായ ഇവിടെ കുറ്റവാളികളെ ഉടന്‍ കണ്ടെത്താന്‍ പൊലീസ് തയ്യാറാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
Discussion about this post