മതവും, ജാതിയും പറഞ്ഞ് ചിന്താ ജെറോമിന്റെ പേരില്‍ ചാവറാ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട വിവാഹപരസ്യത്തെ ട്രോളി ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്യു നേതാവിന് ചിന്താ ജെറോമിന്റെ ഫാന്‍സുകാരുടെ തെറിയഭിഷേകം. ചിന്തയെ വിവാഹമാലോച്ചിച്ച് കെഎസ്യു ജില്ലാ സെക്രട്ടറി രാഹുല്‍ ബീന മാങ്കൂട്ടത്തില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴേയാണ് ചിലരുടെ അസഭ്യം നിറഞ്ഞ പ്രതികരണങ്ങള്‍. ചിന്തയെ വ്യക്തിപരമാി അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
ചിന്താ ജെറോമിന്റെ വിവാഹ പരസ്യം അവര്‍ നല്കിയതല്ലാന്നു അവര്‍ പറഞ്ഞതോട് കൂടി ആ വിവാദം അവസാനിച്ചു.
അപ്പോള്‍ ചിന്ത ഇനി കാര്യത്തിലേക്ക് വരാം തികഞ്ഞ മതേതര വാദിയാണ് നിങ്ങള്‍ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു. ഞാനും ആലോചിച്ചപ്പോള്‍ ഒരു കൂട്ട് വേണമെന്നു തോന്നി. അപ്പോള്‍ നമ്മുക്കങ്ങ് ആലോചിച്ചാലോ.
പേര്: രാഹുല്‍ മാംങ്കൂട്ടത്തില്‍
വയസ്സ്: 26
മതം : തികഞ്ഞ മതേതരവാദി
ജാതി: ചോദിക്കരുത്
വിദ്യാഭ്യാസം: MA Delhi St. Stephens’ college, IInd MA (IGNOU)
ജോലി: ഇജ്ജ് പറഞ്ഞപോലെ ഭാവില്‍ കോളജ് അധ്യാപകനാകും!!!
അച്ഛന്: രാജേന്ദ്രന്
അമ്മ: ബീന
കുടുംബം: നല്ലതും പന്നലുമില്ലല്ലോ എല്ലാം കുടുംബമല്ലേ
രാഷ്ട്രീയം: പുരോഗമന വാദ കോണ്‍ഗ്രസ്സ് രാഷ്ട്രിയം
നീളം: 170 cm
കളര്‍: anti racist
സൗന്ദര്യം: ഓ സുന്ദരന്‍ ഒന്നുമല്ല!
nb: കൂടുതല്‍ അറിയാന്‍ Fb യില്‍ തന്നെ കോണ്ടാക്ട് ചെയ്യുക
#രാഹുല്‍_മാംങ്കൂട്ടത്തില്‍
[fb_pe url=”https://www.facebook.com/rahulmamkootathil/posts/1199683610116306″ bottom=”30″]
Discussion about this post