ചെന്നൈ: കമല്‍ നട്ടെല്ലില്ലാത്തവനാണെന്നും പൊങ്ങച്ചക്കാരനായ വിഡ്ഢിയാണെന്നും സുബ്രഹ്മണ്യന് സ്വാമി ട്വീറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ ആക്ഷേപം.
സംസ്ക്കാരശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടെയത്ര പ്രാവീണ്യം തനിക്കില്ല എന്നായിരുന്നു ട്വിറ്ററില്‍ കമല്ഹാസന് നല്കിയ മറുപടി.’എനിക്ക് പോരാട്ടത്തിന്റെ ഒരെല്ലേ ഉള്ളൂ. അതുതന്നെ ധാരാളം സുബ്രഹ്മണ്യന് സ്വാമി.’ എന്നാണ് കമലിന്റെ ട്വീറ്റ്.
‘മോശമായ ഭാഷയില്‍ പ്രതികരിക്കുന്നില്ല. രാഷ്ട്രീയ വാഗ്വാദങ്ങളില്‍ എന്നെക്കാള്‍ അനുഭവപരിചയം അദ്ദേഹത്തിനാണ്. എല്ലില്ലാതെ കഴിക്കാനായിരിക്കും അദ്ദേഹത്തിന് ഇഷ്ടം. പക്ഷെ എനിക്ക് അങ്ങനെയല്ല.’ എന്നും കമല്ഹാസന് പറഞ്ഞു.
ജനം പറഞ്ഞാല്‍ തമിഴ്നാടിനെ നയിക്കാന്‍ കമലിനെ ബി.ജെ.പി ക്ഷണിക്കുമോയെന്ന ചോദ്യത്തിന് രൂക്ഷമായി മറുപടി പറഞ്ഞായിരുന്നു സുബ്രഹ്മണ്യന് സ്വാമി കമലിനെ വിഡ്ഢിയെന്നു വിളിച്ചത്. ബി.ജെ.പിയുടെ കാര്യം തനിക്കറിയില്ലെന്നും എന്നാല്‍ താന്‍ എതിര്‍ക്കുമെന്നുമായിരുന്നു സ്വാമിയുടെ മറുപടി.
എന്നാല്‍ തമിഴ്നാട്ടുക്കാരെ പൊറുക്കികള്‍ എന്ന് വിളിച്ച സുബ്രഹ്മണ്യസ്വാമിക്ക് അദ്ദേഹത്തിന്റെ സംസ്ക്കാരത്തിലുള്ള മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു കമലിന്റെ മറു ട്വീറ്റ്.
Discussion about this post