തിരുവനന്തപുരം: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കു അന്വേഷിക്കണമെന്ന് ബിജെപി. നടിക്കെതിരായ ആക്രമണത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് നിസഹായനായി നോക്കി നില്‍ക്കുകയാണെന്നും കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനെന്നും എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു.
Discussion about this post