ഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ വിദേശത്തുള്ള 21 രഹസ്യ ബാങ്ക് അക്കൗണ്ടുകളിലായി ആറുലക്ഷംകോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമി. തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന് കമ്മീഷനോട് വെളിപ്പെടുത്താത്ത അക്കൗണ്ടുകളാണ് ഇവയെന്ന് സ്വാമി ആരോപിക്കുന്നു. കാര്‍ത്തിക്ക് നിക്ഷേപമുള്ള 21 വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്വാമി അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ടത്.
മൊണാക്കോയിലെ ബാര്‍ക്ലേസ് ബാങ്ക്, ബ്രിട്ടനിലെ മെട്രോ ബാങ്ക്, എച്ച്.എസ്.ബി.സി., സിങ്കപ്പൂരിലെ ചാര്‍ട്ടേഡ് ബാങ്ക്, ഒ.സി.ബി.സി., ഫ്രാന്‍സിലെ ഡൊയിചെ ബാങ്ക്, സ്വിറ്റ്സര്‍ലന്‍ഡിലെ യു.ബി.എസ്., കാലിഫോര്‍ണിയയിലെ വെല്‍സ് ഫാര്‍ഗോ ബാങ്ക് എന്നിവ ഇദ്ദേഹത്തിന് നിക്ഷേപമുള്ള ബാങ്കുകളില്‍ ചിലതാണ്. കാര്‍ത്തിയുടെ പേരില്‍തന്നെയാണ് മെട്രോ ബാങ്കിലെ അക്കൗണ്ട് (നമ്പര്‍: 16714313). ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ പേരിലാണ് മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകള്‍.
എയര്‍സെല്‍മാക്സിസ് ഇടപാടില്‍ കാര്‍ത്തിക്ക് മലേഷ്യന്‍ കമ്പനിയില്‍നിന്ന് ലഭിച്ച വന്‍തുക വിദേശബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതിന്റെ വിവരം ആദായനികുതി വകുപ്പിന് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നുതവണ സമന്‍സ് അയച്ചിട്ടും ഇദ്ദേഹം ഹാജരായില്ല. ഒരുതവണ ഹാജരായില്ലെങ്കില്പ്പോലും അറസ്റ്റുചെയ്യാന്‍ നിയമം അനുശാസിക്കുമ്പോഴാണ് നടപടിയുണ്ടാകാത്തത്. ചിദംബരം ധനമന്ത്രിയായിരിക്കേ നിയമിച്ച ഉദ്യോഗസ്ഥരാണ് ധനമന്ത്രാലയത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത് സ്വാമി ആരോപിച്ചു.
https://twitter.com/Ish_Bhandari/status/833612012420636673?ref_src=twsrc%5Etfw
Discussion about this post