കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയെ പിടിക്കാത്തതില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് സിപിഐ നേതാവ് സത്യന്‍ മൊകേരി. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നതില്‍ നിങ്ങള്‍ അഭിമാനം കൊണ്ട നിങ്ങള്‍ക്ക് എന്തു കൊണ്ട് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയെ പിടിക്കാനാവാത്തതെന്നും അതില്‍ അപമാനം തോന്നുന്നില്ലേ എന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റിലൂടെ സത്യന്‍ വിമര്‍ശനമുന്നയിക്കുന്നു.
കൊച്ചിയില്‍ പ്രമുഖസിനിമാ നടിക്കെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉടനെ പുറത്ത് കൊണ്ട് വരണമെന്നും സിനിമാരംഗത്തും കൊട്ട്വേഷന്‍ സംഘത്തെ ഉപയോഗിക്കുന്നതിന്റെ ഇരയാണ് നടിയെന്നും സത്യന്‍ മൊകേരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സത്യന്‍ മൊകേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൊച്ചിയില്‍ പ്രമുഖസിനിമാ നടിക്കെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉടനെ പുറത്ത് കൊണ്ട് വരണം.
കൊച്ചി കൊട്ട്വേഷന്‍ സംഘത്തിന്റെ പിടിയിലോ..?
അതവസാനിപ്പിക്കാന്‍ എന്തുകൊണ്ട് പോലീസിന് കഴിയുന്നില്ല.
സിനിമാരംഗത്തും കൊട്ട്വേഷന്‍
സംഘത്തെ ഉപയോഗിക്കുന്നു,
അതിന്റെ ഇരയാണ് പ്രശസ്തനടി.
ശ്രീ ലോക്‌നാഥ് ബെഹറ നിങ്ങള്‍ പോലീസ് മേധാവിയല്ലേ…?
കേരളത്തെ അപമാനിച്ച ഈ സംഭവത്തില്‍ പ്രധാനപ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍
നിങ്ങള്‍ക്ക് അപമാനം തോന്നുന്നില്ലേ ?
നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നതില്‍ നിങ്ങള്‍ അഭിമാനം കൊണ്ടതല്ലേ…!
[fb_pe url=”https://www.facebook.com/sathyan.mokeri/posts/762894647208100″ bottom=”30″]
Discussion about this post