വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് അനകാപള്ളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
രണ്ട് കണ്ടെയ്‌നറുകളിലായാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 1.3 കോടി രൂപ വിലമതിക്കും. വിജയവാഡയില്‍നിന്ന് ബംഗളുരുവിലേക്കു പോകുകയായിരുന്നു കണ്ടെയ്‌നര്‍. ട്രക്കിന്റെ ഡ്രൈവര്‍മാരെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post