എട്ടാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്. സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനായ വാട്സ് ആപില്‍ സ്റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും നല്‍കാം. സ്നാപ്ചാറ്റിന് സമാനമായ ലൈവ് സ്റ്റാറ്റസ് ഫീച്ചറാണ് വാട്സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം വാട്സ് ആപ് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി അവതരിപ്പിരിക്കുന്നത് ഇപ്പോഴാണ്.
ലൈവായി റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയും എടുക്കുന്ന ചിത്രങ്ങളും ഫോണി?ലെ ചിത്രങ്ങളും വിഡിയോയും ഇത്തരത്തില്‍ സ്റ്റാറ്റസായി നല്‍കാനാകും. എന്നാല്‍ താല്കാലികമായി മാത്രമേ സ്റ്റാറ്റസ് നല്കാന് കഴിയു. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വാട്സ് ആപിലെ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാവും.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ സംവിധാനം ലഭ്യമാകും. എന്നാല്‍ നോക്കിയ ബ്ലാക്ക്ബെറി ഹാന്‍ഡ്സെറ്റുകളില്‍ പുതിയ സംവിധാനം ലഭ്യമാകില്ല. വാട്സ് ആപില്‍ ഇനി മുതല്‍ ചാറ്റ്, കോള്‍ ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും.
Discussion about this post