കൊച്ചി: റിസര്‍വേഷനില്ലാതെ ദീര്‍ഘദൂര യാത്ര സാധ്യമാക്കുന്ന അന്ത്യോദയ ട്രെയിന്‍ ഇന്നു മുതല്‍ എറണാംകുളത്ത് നിന്ന് ഓടിത്തുടങ്ങും. തിരക്കുള്ള റൂട്ടുകളില്‍ സാധാരണക്കാര്‍ക്കു വേണ്ടി 2016-2017 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന എറണാംകുളം-ഹൗറ അന്ത്യോദയ ട്രെയിനാണ് ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്.
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഈ ട്രെയിനിലെ മുഴുവന്‍ കോച്ചും അണ്റിസര്വ്ഡ് ആണ്.
ആകര്‍ഷകമായ കളറിംഗ്, കുഷന് സീറ്റ്, ആവശ്യമെങ്കില്‍ സീറ്റായും ഉപയോഗിക്കുവുന്ന ലഗേജ് റാക്ക്, ബയോ ടോയ്ലെറ്റ്, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ബള്‍ബുകളുമൊക്കെ ഈ ട്രെയിനിന്റെ പ്രത്യേകതകളാണെന്ന് റെയില്‍വേ അറിയിച്ചു. മാത്രമല്ല പ്രത്യേകം ഡിസൈന്‍ ചെയ്ത കോച്ചുകളാണ് ഈ ട്രെയിനിന്റെത്.
Discussion about this post