ഡല്‍ഹി: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബോബ് സ്ഫോടനമെന്ന് വ്യാജ സന്ദേശം നല്കിയ യുവാവ് അറസ്റ്റില്‍. നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ഉത്തര്‍പ്രദേശിലെ മോയിലെ റാലിയില്‍ സ്ഫോടനമുണ്ടാകുമെന്ന് പറഞ്ഞാണ് യുവാവ് ഫോണ്‍ വിളിച്ചത്.
ഡല്‍ഹി പൊലീസ് കണ്ട്രോള് റൂമിലാണ് വ്യാജ സന്ദേശമെത്തിയത്. യു.പി അസംഘട്ട് ജില്ലയിലെ ദേവ്ഗാവിലുള്ള ദീപക്(21) ആണ് പിടിയിലായത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബി.എ. വിദ്യാര്‍ഥിയാണ് ഇയാള്‍. ദീപക്കിന്റെ പക്കല്‍ നിന്നും രണ്ട് സിം കാര്‍ഡുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post