ഡല്‍ഹി: അമേരിക്കയിലെ കാന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പൗരനെ അനുമോദിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അമേരിക്കന്‍ പൗരനായ ഗ്രില്ലോട്ട് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞു. ഹീറോയിസത്തെ ഇന്ത്യ സല്യൂട്ട് ചെയ്യുന്നതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.
വെടിവെയ്പില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രില്ലോട്ടിന് പരിക്കേറ്റത്. നെഞ്ചിനും കൈയ്യിലും വെടിയേറ്റ യുവാവ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തില്‍ അമേരിക്കയില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ശ്രീനിവാസ് കുച്ചിഭോട്‌ല(32) യാണ് കഴിഞ്ഞദിവസം അമേരിക്കയിലെ വംശീയ വെറിയന്റെ തോക്കിന് ഇരയായത്. അമേരിക്കയില്‍ നിന്നും പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വെടിവെയ്പ്. സംഭവത്തില്‍ മറ്റൊരു ഇന്ത്യക്കാരനായ അലോക് മദസാനിക്കും പരിക്കേറ്റിരുന്നു. അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ ചേര്‍ന്ന് കോടികള്‍ ശ്രീനിവാസിന്റെ കുടുംബത്തിനായി സമാഹരിച്ചിരുന്നു. ട്രംപ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം അമേരിക്കയില്‍ വംശീയ അധിക്ഷേപവും അക്രമവും അധികരിക്കുകയാണെന്നാണ് ഇന്ത്യക്കാരുടെ ആരോപണം.
പ്രതി ആദം പ്യൂരിന്റണിനെ പിന്നീട് അമേരിക്കന്‍ പോലീസ് പിടികൂടി.
India salutes the heroism of Ian Grillot ! Best wishes for a speedy recovery.
— Sushma Swaraj (@SushmaSwaraj) February 27, 2017
Discussion about this post