മണിപ്പൂരില്‍ മുസ്ലിം വനിത സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ മത നേതാക്കളുടെ ഫത്വ. നജ്മ ബിബി എന്ന് അറിയപ്പെടുന്ന നജ്മ ഫുന്ഡേമ എന്ന പൊതുപ്രവര്ത്തകക്കെതിരെയാണ് ഭീഷണിയുമായി മതമൗലികവാദികള്‍ രംഗത്ത് എത്തിയത്.
നജ്മ ബിവിയ്ക്ക് മരണാനന്തരം ഖബര്‍ നിഷേധിക്കുമെന്നാണ് മൗലവിമാരുടെ ഭീഷണി.
നജ്മയെ ആരും പിന്തുണക്കരുതെന്ന് വിശ്വാസികളോട് മതപുരോഹിതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്തുണ നല്‍കുന്നവരും നജ്മയ്ക്ക് വിധിച്ച ശിക്ഷ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.
മണിപ്പൂരിലെ വാബാഗെയ് നിയമസഭ മണ്ഡലത്തിലെ ഇറോ ഷര്‍മ്മിളയുടെ പ്രജാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് നജ്മ. 15വര്‍ഷങ്ങളായി ഇറോം ഷര്‍മ്മിളയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു നജ്മ. മണിപ്പൂരില്‍ 10 സീറ്റുകളിലാണ് ഇറോമിന്റെ പാര്‍ട്ടി മത്സരിക്കുന്നത്.
Discussion about this post