തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റവതരണത്തിനായി നിയമസഭയിലെത്തി. ഒമ്പതു മണിയോടെ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിക്കും. ബജറ്റില്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത് എട്ടാം തവണയാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണെങ്കിലും സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. ബജറ്റ് ഡോക്യുമെന്റുകളുടെ അച്ചടി പൂര്‍ത്തിയാക്കി നിയമസഭാ ഹാളില്‍ എത്തിച്ചതായി ധനമന്ത്രി അറിയിച്ചു. കണക്കുകള്‍ക്കായി മാത്രം 27 ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പണലഭ്യത കുറച്ചത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. എന്നാല്‍ പണമില്ലെന്ന കാരണം ബജറ്റിനെ ബാധിക്കില്ലെന്നും പണം സമാഹരിക്കാനുള്ള വഴികള്‍ തേടിയും ഉണ്ടാകുമെന്ന അനുമാനത്തിലുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ബജറ്റ് ആസൂത്രണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തവണ പദ്ധതികളുടെ നടത്തിപ്പിനാണ് ഊന്നല്‍ നല്‍കുക. ശുചിത്വം, ആരോഗ്യം, ജൈവകൃഷി, ജലസംരക്ഷണം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കുക -ധനമന്ത്രി വിശദീകരിച്ചു.
Discussion about this post