ഡല്‍ഹി: 2050 ആകുമ്പോഴേക്കും ഇന്ത്യ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യമാകുമെന്ന് പഠനം. അപ്പോഴേക്കും മുസ്ലീം ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
പ്യൂ റിസേറച്ച് സെന്ററിന്റെ കണ്ടെത്തല്‍ പ്രകാരം 2010-ല്‍ ലോകത്താകമാനം 1.6 ബില്യണ്‍ ഇസ്ലാം മതവിശ്വാസികളാണുള്ളത്. അത് ഏകദേശം ലോക ജനസംഖ്യയുടെ 23 ശതമാനത്തോളം വരും.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മത വിഭാഗവും ഇസ്ലാം തന്നെ. നിലവില്‍ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതല്‍ മുസ്ലീം ഭുരിപക്ഷമുള്ള രാജ്യം. മുസ്ലീം മത വിശ്വാസികള്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 2050-ല്‍ ഇന്ത്യയില്‍ 30 കോടി മുസ്ലിങ്ങളുണ്ടാകും. ഇതോടെ ഇന്ത്യ ലോകത്തെ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യമായി മാറും.
Discussion about this post