കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന. സംഭവത്തിനുശേഷം പ്രതി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോള്‍ കൈവശം സൂക്ഷിച്ചിരുന്ന ബാഗില്‍ കണ്ടെത്തിയ മെമ്മറി കാര്‍ഡ് എന്നിവയുടെ സൈബര്‍ ഫൊറന്‍സിക് പരിശോധനയിലാണു കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നാണു വിവരം. മെമ്മറി കാര്‍ഡും ഫോണുകളും പള്‍സര്‍ സുനി അഭിഭാഷകരെ ഏല്പിച്ചിരുന്നു. ഇവരത് കോടതിയ്ക്ക് കൈമാറി.ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കില്‍ കാണാതായ മൊബൈലിലെ ദൃശ്യങ്ങളള്‍ തേടി അലയുന്ന പോലിസിന് അത് ഏറെ ആശ്വസകരമാണ്.
ഇതിനിടെ നുണ പരിശോധനയ്ക്ക് സുനിയെ വിധേയനാക്കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ നുണ പരിശോധനയ്ക്കു വിധേയനാകാന്‍ സമ്മതമില്ല എന്ന നിലപാടാണ് സുനി പോലിസിനെ അറിയിച്ചത്. ഇതിനിടയിലാണ് ഇന്നലെ രാത്രി വൈകി ഫൊറന്‍സിക് പരിശോധനാഫലങ്ങള്‍ അന്വേഷണ സംഘത്തിന് അറിയാന്‍ കഴിഞ്ഞത്.
ഇതിനിടെ സുനില്‍കുമാര്‍, വിജീഷ് എന്നിവരുടെ പൊലീസ് കസ്റ്റഡി നീട്ടാനുള്ള അപേക്ഷ മജിസ്ട്രേട്ട് അനുവദിച്ചു. ഈ മാസം 10 വരെ രണ്ടു പ്രതികളെയും അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ സൂക്ഷിക്കാനും കോടതി അനുമതി നല്കി.
Discussion about this post