എറണാകുളം മഹാരാജാസ് കോളേജില്‍ 37 വര്‍ഷത്തെ എസ്എഫ്ഐ ഭരണം അവസാനിപ്പിച്ച് കെ.എസ്.യു യൂണിയന് ഭരണം പിടിച്ചെടുക്കുകയും അവരുടെ നേതാവ് ജിനോ ജോണ്‍ ചെയര്‍മാനാകുകയും ചെയ്ത സംഭവം മെക്സിക്കന്‍ അപാരത എന്ന സിനിമയില്‍ എസ്എഫ്ഐ ഭരണം പിടിച്ചെടുക്കുന്നതായി ചിത്രീകരിച്ചുവെന്ന ആരോപണവുമായി കെ.എസ്യു രംഗത്ത്.
അന്ന് കെ.എസ്.യു ചെയര്‍മാനായിരുന്ന ജിനോ ഈ ചിത്രത്തില്‍ രൂപേഷ് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി അഭിനയിച്ചിട്ടുമുണ്ട്. കെ.എസ്.യു, എസ്എഫ്ഐയുടെ കൊടിമരം നശിപ്പിക്കുന്നതിന്റെയും അന്നത്തെ ചെയര്മാന് നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം സിനിമ തുടങ്ങുന്നതിന് മുന്‍പ് സംവിധായകന് ടോം ഇമ്മട്ടിയും ജിനോയും കാണാന്‍ വന്നിരുന്നുവെന്നും അന്ന് പറഞ്ഞ ത്രെഡ് കെ.എസ്.യു ജയിക്കുന്നതായിരുന്നുവെന്നും കെ.എസ്.യു, ജില്ലാ സെക്രട്ടറി ടിറ്റോ ഏബ്രഹാം പറഞ്ഞു. എന്നാല്‍, സിനിമ ഇറങ്ങിയപ്പോള്‍ അത് എസ്എഫ്ഐക്ക് അനുകൂലമായെന്നാണ് പറഞ്ഞ് കേള്‍ക്കുന്നതെന്നും ടിറ്റോ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ എസ്എഫ്ഐ വിജയഗാഥ പറയുന്ന സിനിമയ്ക്കെതിരെ തെളിവുകളുമായി കെഎസ്യു രംഗത്തെത്തിയിട്ടുണ്ട്.
Jino John എന്നാ KSU ക്കാരന് 2010 ല്‍ ഏറണാകുളം മഹാരാജാസ് കോളേജ് എന്നാ SFI യുടെ ചെങ്കോട്ടയില്‍ 37 വര്‍ഷത്തിന് ശേഷം നീല കൊടി പാറിപ്പിച്ച സംഭവമാണ് സഖാക്കള്‍ ആവേശത്തോടെ ചെങ്കൊടിയുടെ വിജയമായി കൊണ്ടാടുന്ന അപാരത !! ,
[fb_pe url=”https://www.facebook.com/photo.php?fbid=1854795371425311&set=a.1385438068361046.1073741825.100006845981494&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/myksu/posts/1381926555183455″ bottom=”30″]
ഒരു മെക്സിക്കൻ അപാരത ക്ളൈമാക്സ് സീൻ –
Tovino ‘s speech -based on
https://www.youtube.com/watch?v=NWBNp9pjwa4&feature=youtu.be
ഒരു മെക്സിക്കന്‍ അപാരതയില്‍ കാണിയ്ക്കുന്നത് SFY , KSQ ന്റെ കൊടിമര0 ഒടിക്കുന്ന സീന്‍…!!
ഇനി യഥാര്‍ത്ഥത്തില്‍ സ0ഭവിച്ചതെന്താണെന്നൊന്ന് കാണൂ…
മഹാരാജാസ് കോളേജ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെഎസ്യുവിലെ ജിനൊ ജോണിന്റെ പ്രസംഗം
Discussion about this post