തിരുവനന്തപുരം:നാളെ നിയമസഭ സമ്മേളനം തുടരാനിരിക്കെ പിണറായി സര്‍ക്കാരിന് തലവേദനയായി ബജറ്റ് ചോര്‍ച്ചാ വിവാദം. വിഷയം നിയമസഭയില്‍ ശക്തമായി ഉയര്‍ത്തി കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം.
ഇതിനിടെ പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല നല്കിയ കത്തിന്മേല് ബജറ്റ് ചോര്‍ച്ചാ വിവാദത്തിലെ നിയമലംഘനം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ബജറ്റ് ചോര്‍ച്ചയില്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം.
ബജറ്റ് രേഖകള്‍, അവ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫിഷ്യല്‍ സീക്രറ്റ്സ് ആക്ടിലെ 5(2), 5(1) (b), വകുപ്പുകള്‍ ,ഐ.പി.സി.യിലെ 120(B) വകുപ്പ് എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നാണ് ചെന്നിത്തലയുടെ വാദം. നിയമസഭയ്ക്ക് പുറത്തും പ്രതിപക്ഷം വിഷയം ശക്തമായി ഉയര്‍ത്തി കൊണ്ടു വരും.
Discussion about this post