തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ വിവാദ ഭൂമി തിരിച്ചെടുക്കാന്‍ തുടങ്ങിയ നടപടികള്‍ എങ്ങുമെത്തിയില്ല, കൈവശം വെച്ചിരിക്കുന്ന ഭൂമി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തി റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അക്കാദമിക്ക് നോട്ടീസ് നല്കാന് പോലും റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല.
അക്കാദമി കവാടവും, മതിലും നേരത്തേ പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ നടപടികള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്കായുള്ള ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണെന്ന് റവന്യൂ അധികൃതര്‍ പറയുമ്പോഴും അത്തരത്തിലൊരു ഫയലില്ലെന്ന് നിയമവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലോ അക്കാദമി സമരകാലത്ത് വിഷയം ശക്തമായി ഉയര്‍ന്ന് വന്നിരുന്നു. ഭൂമി തിരിച്ച് പിടിക്കണമെന്ന് സിപിഐയും, വിഎസ് അച്യുതാനന്ദനും അന്ന് കര്‍ശന നിലപാട് എടുത്തു. എന്നാല്‍ സമരം തീര്‍ന്നതോടെ സമര്‍ദ്ദവും കുറഞ്ഞു. ഇതോടെ നടപടികളില്‍ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഭരണരംഗത്ത് ലോ അക്കാദമി മാനേജ്മെന്റിനുള്ള ശക്തമായ സ്വാധീനമാണ് നടപടി ഇല്ലാത്തതിന് പിന്നിലെന്നാണ് ആക്ഷേപം.
സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ എല്ലാ നിയമവശവും പരിശോധിച്ചു മാത്രമേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നാണ് തഹസീല്‍ദാര്‍ പറയുന്നത്. ഇതിനായി നിയമവകുപ്പിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അഭിപ്രായം തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടിസ് നല്കിയാല് അക്കാദമി നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. റജിസ്ട്രേഷന് ഐജിയെ ഇതിനായി ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി ജി.സുധാകരനു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഫയല്‍ നല്‍കിയെങ്കിലും ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രി അറി!ഞ്ഞു ചെയ്താല്‍ മതിയെന്ന നിലപാടിലാണ് മന്ത്രി.
Discussion about this post