നിയമം ലംഘിച്ച് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പശുക്കളെ കയറ്റിയ വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വച്ച് വിശ്വഹിന്ദു പരിഷത്ത് പരിഷത്ത്, ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകരാണ് പശുക്കളുമായെത്തിയ ലോറി തടഞ്ഞത്.
നിയമം ലംഘിച്ചാണ് പശുക്കളെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരേ സമയം ഒരു വാഹനത്തില്‍ ആറ് കന്നുകാലികളെ മാത്രമേ കൊണ്ടു വരാന്‍ പാടുള്ളു എന്നാണ് കന്നുകാലികളെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ഇത് ലംഘിച്ച് നിരവധി കന്നുകാലികളെയാണ് നിത്യേന കേരളത്തിലേക്ക് കടത്തുന്നത്.
ലോറിയുള്‍പ്പടെ വാഹനം പോലിസിന് കൈമാറുമെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ പറഞ്ഞു.
കേരളത്തില്‍ ഗോവധ നിരോധനനിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ഹിന്ദു ഹെല്പ് ലൈന്‍ കാമ്പയിന് ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച പശുക്കളെ കശാപ്പിനായി കേരളത്തിലേക്ക് കൊണ്ടു വരുന്നത് ഏത് വിധേനയും തടയുമെന്ന് ഹിന്ദു ഹെല്പ് ലൈന്‍ സംസ്ഥാന കോഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന് പറഞ്ഞു.
കന്നുകാലികളെ ലോറികളില്‍ കുത്തി നിറച്ച് കൊണ്ടു വരുന്ന സംഭവം നിരവധി തവണ ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പശുക്കള്‍ക്കാവശ്യമായ ഫസ്റ്റ് എയ്ഡ് വണ്ടിയിലുണ്ടാകണം, കന്നുകാലികളെ കയറ്റാനും ഇറക്കാനും പ്ലാറ്റ് ഫോം സൗകര്യം വേണം, ആവശ്യത്തിന് വെള്ളം വാഹനത്തില്‍ കരുതിയിരിക്കണം എന്നിങ്ങനെ കന്നുകാലികളെ കൊണ്ടു വരുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. ഇവ ഒന്നും തന്നെ പാലിക്കാതെയാണ് കേരളത്തിലേക്ക് ദിനം പ്രതി നൂറ് കണക്കിന് പശുക്കള്‍ ഉള്‍പ്പടെ മാടുകളെ അറവിനായി കൊണ്ടു വരുന്നത്. കേരളത്തില്‍ മിക്ക കശാപ്പുശാലകളും ചട്ടം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Discussion about this post