ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചൊവ്വ ദൗത്യമായ മംഗള്യാന് ഈ മാസം 24ന് കാലാവധി പൂര്‍ത്തിയാക്കും. കാലാവധി പൂര്‍ത്തിയായാലും ഒരു കേടുപാടുമില്ലാതെ മംഗള്യാന് ഇനിയും വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര് ഒ അറിയിച്ചു.
മംഗല്യാന്റെ കാലാവധി പൂര്‍ത്തിയായാലും ധാരാളം ഇന്ധനം ഉള്ളതിനാല്‍ ഇനിയും പ്രവര്‍ത്തന ക്ഷമമായി തുടരും. അതിനാല്‍ ചൊവ്വയിലെ കാലാവസ്ഥയെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ സാധിക്കും. മംഗള്‍യാന്റെ ചൊവ്വ ദൗത്യം ആരംഭിച്ച ശേഷം ചൊവ്വയെപ്പറ്റി ധാരാളം വിവരങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു. അവ വിശകലനം ചെയ്തുവരികയാണ്.
കഴിഞ്ഞ സെപ്തംബര്‍ 24നാണ് ഇന്ത്യ മംഗള്‍യാനെ ചൊവ്വയിലേക്ക് വിക്ഷേപിച്ചത് . ചൊവ്വ ദൗത്യം ആദ്യ ശ്രമത്തില്‍ വിജയിപ്പിച്ച രാജ്യമാണ് ഇന്ത്യ .വരുന്ന ജൂണിലാണ് മംഗള്യാന് അടുത്ത വെല്ലുവിളി നേരിടുന്നത്. ചൊവ്വ, ഭൂമി, സൂര്യന് എന്നിവ ഒരേ നിരയില്‍ വരുന്ന ആ സമയത്ത് മംഗള്‍യാനില്‍ നിന്ന് ഒരു വിവരവും ലഭിക്കില്ല. അവിടേക്ക് ഒരു സന്ദേശവും അയക്കാനും കഴിയില്ല.ജൂണ്‍ എട്ടിനും 22നും ഇടയ്ക്കാകും ഇത് .
Discussion about this post